Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

Kerala State Film Awards 2022 Live Updates: മമ്മൂട്ടി മികച്ച നടൻ, മികച്ച നടിയായി വിൻസി അലോഷ്യസ്: സംസ്ഥാന അവാർഡ് പുരസ്കാരങ്ങൾ ഇങ്ങനെ

Kerala State Film Awards 2022 Live Updates: മമ്മൂട്ടി മികച്ച നടൻ, മികച്ച നടിയായി വിൻസി അലോഷ്യസ്: സംസ്ഥാന അവാർഡ് പുരസ്കാരങ്ങൾ ഇങ്ങനെ
, വെള്ളി, 21 ജൂലൈ 2023 (16:07 IST)
പോയ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് അവാര്‍ഡ് പ്രഖ്യാപനം നടത്തിയത്.ബംഗാളി ചലച്ചിത്ര നിര്‍മാതാവും തിരക്കഥാകൃത്തും നടനുമായ ഗൗതം ഘോഷാണ് ജൂറി അധ്യക്ഷന്‍. ഈ വര്‍ഷം ആകെ 154 ചിത്രങ്ങളാണ് അവാര്‍ഡിന് പരിഗണിക്കപ്പെട്ടത്. ഇതില്‍ എട്ടെണ്ണം കുട്ടികളുടെ സിനിമയാണ്.ജൂണ്‍ 19 ന് ആരംഭിച്ച പ്രദര്‍ശനങ്ങളില്‍ നിന്ന് രണ്ട് പ്രാഥമിക ജൂറികള്‍ ചേര്‍ന്ന് 42 ചിത്രങ്ങളാണ് രണ്ടാം റൗണ്ടിലേക്ക് തിരഞ്ഞെടുത്തത്. 
 
മികച്ച സിനിമ: നൻപകൻ നേരത്ത് മയക്കം
 
മികച്ച രണ്ടാമത്തെ ചിത്രം:  അടിത്തട്ട്
 
മികച്ച സംവിധായകന്‍: മഹേഷ് നാരായണൻ (അറിയിപ്പ്)
 
മികച്ച നടന്‍: മമ്മൂട്ടി(നൻപകൽ നേരത്ത് മയക്കം)
 
മികച്ച നടി: വിൻസി അലോഷ്യസ് (രേഖ)
 
മികച്ച ബാലതാരം (ആണ്‍): മാസ്റ്റർ ഡാവിഞ്ചി
 
മികച്ച ബാലതാരം (പെണ്‍): തന്മയ സോൾ
 
മികച്ച തിരക്കഥ: രതീഷ് ബാലകൃഷ്ണൻ പൊതുവാൾ
 
മികച്ച ഛായാഗ്രാഹകന്‍: മനേഷ് മാധവൻ(ഇലവീഴാപൂഞ്ചിറ),ചന്ദ്രു ശെൽവരാജ്(വഴക്ക്)
 
മികച്ച സംഗീതസംവിധാനം: എം ജയചന്ദ്രൻ
 
മികച്ച ഗാനരചന: റഫീക് അഹമ്മദ്
 
മികച്ച ഗായകന്‍: കപിൽ കപിലൻ
 
മികച്ച ഗായിക: മൃദുല വാര്യർ
 
പ്രത്യേക ജൂറി പരാമർശം, സംവിധാനം: വിശ്വജിത്ത് എസ്, രാരീഷ്
 
മികച്ച നവാഗത സംവിധായകൻ: ഷാഹി കബീർ(ഇലവീഴാ പൂഞ്ചിറ)
 
ജനപ്രിയ ചിത്രം: ന്നാ താൻ കേസ് കൊട്
 
ജൂറി പ്രത്യേക പരാമർശം: കുഞ്ചാക്കോ ബോബൻ( ന്നാ താൻ കേസ് കൊട്), അലൻസിയർ

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Kerala State Film Awards 2022 Live Updates: പ്രതീക്ഷിച്ച പോലെ തന്നെ മമ്മൂട്ടി മികച്ച നടന്‍ ! പ്രത്യേക ജൂറി പരാമര്‍ശം കുഞ്ചാക്കോ ബോബന്, മികച്ച നടിയായി വിന്‍സി അലോഷ്യസ്