യുവ താരങ്ങളുടെ സിനിമകള്‍ ബോക്‌സ് ഓഫീസില്‍ വന്‍ വിജയമാക്കുന്നതാണ് പുതിയകാലത്തെ ട്രെന്‍ഡ്. ഓണക്കാലത്ത് എത്തിയ ആര്‍.ഡി.എക്‌സും അതിനുമുമ്പ് എത്തിയ 2018, മാളികപ്പുറവും ഒക്കെ കൂട്ടത്തില്‍ പെടുന്നതാണ്. കളക്ഷന്റെ കാര്യത്തില്‍ മുന്നിലുള്ള കേരളത്തിലെ ഏഴ് സിനിമകള്‍ എടുത്താല്‍ അതില്‍ മുന്നിലുള്ളതും 2018 ആണ്.
കേരളക്കരയില്‍ നിന്ന് മാത്രം ഗ്രോസ് കളക്ഷനില്‍ മുന്നിലുള്ളത് ടോവിനോയുടെ 2018 തന്നെയാണ്. 89.40 കോടി രൂപ മലയാളക്കര സിനിമയ്ക്ക് സമ്മാനിച്ചു. സിനിമ 200 കോടി ക്ലബ്ബില്‍ എത്തിയെന്ന് റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.
രണ്ടാം സ്ഥാനത്ത് മോഹന്‍ലാലിന്റെ പുലിമുരുകന്‍. മലയാളത്തില്‍ നിന്ന് ആദ്യമായി 100 കോടി ക്ലബ്ബില്‍ ഇടം നേടിയത് മോഹന്‍ലാല്‍ ചിത്രം ആയിരുന്നു. കേരളത്തില്‍ നിന്ന് 85.15 കോടി രൂപയാണ് സിനിമയുടെ ഗ്രോസ്.
അന്യഭാഷ ചിത്രമാണ് മൂന്നാം സ്ഥാനത്ത്. ബാഹുബലി രണ്ട് കേരളത്തില്‍നിന്ന് 74.50 കോടി സ്വന്തമാക്കി. കെജിഎഫ് രണ്ടാണ് നാലാം സ്ഥാനത്ത് 68.50 കോടി സിനിമ സ്വന്തമാക്കി. പിന്നെ മോഹന്‍ലാലിന്റെ ലൂസിഫര്‍ ആണ്. 66.10 കോടിയാണ് ചിത്രം കേരളത്തില്‍ നിന്ന് മാത്രം സ്വന്തമാക്കിയത് .50.30 കോടി കേരളത്തില്‍നിന്ന് മാത്രം സ്വന്തമാക്കിയ ആര്‍ ഡി എക്‌സ് ആറാം സ്ഥാനത്തില്‍ എത്തി. മമ്മൂട്ടിയുടെ ഭീമപൂര്‍വ്വം കേരളത്തില്‍നിന്ന് നേടിയത് 47.10 കോടി ആണ്.