Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

മലയാളത്തിലെ പ്രശസ്ത സംഗീതസംവിധായകന്‍, അച്ഛന്റെ കൈകളില്‍ ഇരിക്കുന്ന കുട്ടിയെ മനസ്സിലായോ?

മലയാളത്തിലെ പ്രശസ്ത സംഗീതസംവിധായകന്‍, അച്ഛന്റെ കൈകളില്‍ ഇരിക്കുന്ന കുട്ടിയെ മനസ്സിലായോ?

കെ ആര്‍ അനൂപ്

, ശനി, 24 ജൂലൈ 2021 (10:07 IST)
റിലീസ് ചെയ്യുന്നതിനു മുമ്പ് തന്നെ മെമ്പര്‍ രമേശനിലെ 'അലരേ നീയെന്നിലെ..' യൂട്യൂബില്‍ തരംഗമായി മാറി. കൈലാസ് മേനോന്റെ ഗാനങ്ങള്‍ ഓരോന്നും അങ്ങനെതന്നെയാണ്. അദ്ദേഹത്തിന്റെ അച്ഛന്‍ രാമചന്ദ്രമേനോന് പിറന്നാളാശംസകള്‍ നേര്‍ന്നു കൊണ്ട് കൈലാസ് പങ്കുവെച്ച് കുട്ടിക്കാല ചിത്രമാണ് ശ്രദ്ധനേടുന്നത്. അച്ഛന്റെ കൈകളില്‍ ഇരിക്കുന്ന കുട്ടി താന്‍ തന്നെയാണെന്ന് കൈലാസ് മേനോന്‍ പറഞ്ഞു. അദ്ദേഹത്തെക്കുറിച്ച് കൂടുതല്‍ വായിക്കാം.
വര്‍ഷങ്ങളോളമായി സംഗീത സംവിധാനരംഗത്ത് കൈലാസ് മോനോന്‍ സജീവമാണ്. ഒരുപാട് നാളത്തെ കാത്തിരിപ്പിനൊടുവിലാണ് അദ്ദേഹത്തിന്റെ ആദ്യ സിനിമയും ആദ്യ ഗാനം പുറത്തിറങ്ങിയത്. സ്റ്റാറിങ്ങ് പൗര്‍ണമി എന്ന ചിത്രത്തിന് അദ്ദേഹം ആദ്യമായി സംഗീതം നല്‍കി. ചില കാരണങ്ങളാല്‍ സിനിമ റിലീസ് ആയില്ല.


പിന്നീട് നീണ്ട കാത്തിരിപ്പിനൊടുവില്‍ ടോവിനോയുടെ തീവണ്ടി എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവ് അദ്ദേഹം നടത്തി. ജീവാംശമായി ലോകം എന്നും പാടുന്നു.
സ്‌കൂള്‍ പഠനകാലം മുതലേ സംഗീതം കൈലാസ് മേനോന് പ്രിയപ്പെട്ടതാണ്. ആ സമയത്ത് അദ്ദേഹം സംഗീത ആല്‍ബം ഒക്കെ ചെയ്തിട്ടുണ്ട്. പിന്നീട് സംഗീതം പഠിക്കാന്‍ വേണ്ടി ചെന്നൈയില്‍ പോയി. പഠനശേഷം പരസ്യ ചിത്രങ്ങളിലൂടെയാണ് കരിയര്‍ തുടങ്ങിയത്. പത്ത് വര്‍ഷത്തോളം ഈ മേഖലയില്‍ തുടര്‍ന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നസ്രിയയുടെ സ്വന്തം ധീ, ഒരു വര്‍ഷത്തിനുശേഷം ക്യാമറയ്ക്ക് മുന്നിലെത്തി മേഘ്‌ന രാജ്