Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജോഷിയോടൊപ്പം വീണ്ടും ജോജു ജോര്‍ജ്ജ്,'ആന്റണി'ക്ക് തുടങ്ങി

ജോഷിയോടൊപ്പം വീണ്ടും ജോജു ജോര്‍ജ്ജ്,'ആന്റണി'ക്ക് തുടങ്ങി

കെ ആര്‍ അനൂപ്

, ശനി, 6 മെയ് 2023 (11:08 IST)
'പാപ്പന്‍' വിജയത്തിന് ശേഷം ജോഷി അടുത്തതായി ജോജു ജോര്‍ജിനൊപ്പം 'ആന്റണി' ചിത്രത്തിന്റെ തിരക്കിലാണ്. ജോജു ജോര്‍ജ്ജ്, നൈല ഉഷ, ചെമ്പന്‍ വിനോദ് ജോസ്, വിജയരാഘവന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
വെള്ളിയാഴ്ച (മെയ് 5ന്) ചിത്രീകരണം ആരംഭിച്ചു. പൂജയും സ്വിച്ച് ഓണ്‍ ചടങ്ങും നടത്തിയാണ് സംഘം സിനിമയ്ക്ക് തുടക്കം കുറിച്ചത്.
 
ജോഷിയോടൊപ്പം 'പൊറിഞ്ചു മറിയം ജോസ്' എന്ന ചിത്രത്തിനായി ജോജു ജോര്‍ജ്ജ് മുമ്പ് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇരുവരും വീണ്ടും ഒന്നിക്കുന്നതിനാല്‍ വലിയ പ്രതീക്ഷയാണ് ആരാധകര്‍.ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് നേരത്തെ കൊച്ചിയില്‍ നടന്നിരുന്നു.
 
രാജേഷ് വര്‍മ്മയാണ് ആന്റണിയുടെ രചന. എഡിറ്റിംഗ് ശ്യാം ശശിധരനും നിര്‍വ്വഹിക്കുന്നു. ജേക്‌സ് ബിജോയ് ആണ് സംഗീതം ഒരുക്കുന്നത്. കലാസംവിധാനം ദിലീപ് നാഥും വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മ്മയും നിര്‍വ്വഹിക്കുന്നു. മേക്കപ്പ് റോണക്‌സ് സേവ്യര്‍ നിര്‍വഹിക്കും.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Mohanlal in Jailer: രജനിക്ക് വില്ലന്‍ മോഹന്‍ലാല്‍! ജയിലറില്‍ സൂപ്പര്‍സ്റ്റാറിന്റെ റോള്‍ എന്താണ്?