സിനിമയിലെ സെക്‌സ്,വയലൻസ്,എന്നിവയോട് വളരെ ഇടുങ്ങിയ മനോഭാവമുള്ള രാജ്യമാണ് ഇന്ത്യയെന്ന് സംവിധായകൻ അനുരാഗ് കശ്യപ്. ലോകം ഏറെ പുരോഗമിച്ചിട്ടും അത്തരം ചിത്രങ്ങളോടുള്ള പ്രേക്ഷകന്റെ നിലപാട് മാറിയിട്ടില്ലെന്നും രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് മാസ്റ്റര്‍ ക്ലാസ് സെഷനിടെ അനുരാഗ് കശ്യപ് പറഞ്ഞു.
എന്റെ സിനിമകൾ പരാജയപ്പെട്ടാലും നിലപാടുകളിൽ നിന്നും പിന്നോട്ട് പോകാനില്ല. എന്റെ ഭൂരിഭാഗം ചിത്രങ്ങളും വാണിജ്യ വിജയം നേടാത്തവയാണ്. എന്നാല്‍ അതേ ചിത്രങ്ങള്‍ക്ക് ഇന്ത്യക്ക് പുറത്ത് അംഗീകാരങ്ങള്‍ ലഭിക്കാറുണ്ടെന്നും അത് നിലപാടുകൾക്ക് ലഭിക്കുന്ന അംഗീകാരമാണെന്നും കശ്യപ് പറഞ്ഞു.
മലയാളത്തിൽ പുറത്തിറങ്ങുന്ന സിനിമകളുടെ കലാമൂല്യം ഹിന്ദി ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നില്ലെന്നും കശ്യപ് അഭിപ്രായപ്പെട്ടു.