ഇംഗ്ലീഷ് ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ മാല പാര്‍വതി മരിച്ചുവെന്ന വ്യാജ മരണ വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടത്. മരിച്ചിട്ടില്ല എന്ന് പറയേണ്ടി വരുന്നത് ഒരു ഗതികേടാണോ തമാശയാണോണെയെന്ന് അറിയില്ലെന്നാണ് ഇതില്‍ പ്രതികരിച്ചുകൊണ്ട് നടി പറഞ്ഞത്.
വ്യാജ മരണ വാര്‍ത്തയുടെ സ്ക്രീന്‍ ഷോട്ടും പങ്കുവെച്ചു.ഹൈദരാബാദില്‍ നിന്നുള്ള ഒരു കാസ്റ്റിംഗ് ഏജന്റാണ് ഇത് എനിക്ക് അയച്ചുതന്നതെന്നും താരം പറയുന്നു.
'മരിച്ചിട്ടില്ല എന്ന് പറയേണ്ടി വരുന്നത് ഒരു ഗതികേടാണോ തമാശയാണോന്നറിയില്ല.പക്ഷേ, വര്‍ക്ക് നഷ്ടപ്പെടാന്‍ ഇടയാക്കുന്നത് വയറ്റത്തടിക്കുന്നതിന് തുല്യമാ.വാട്ട്സപ്പില്‍ പ്രൊഫൈല്‍ പിക് മാറിയത് കൊണ്ടാണ്, ഈ കാസ്റ്റിംഗ് ചെയ്യുന്ന പെണ്‍കുട്ടി എന്നെ വിളിച്ചത്.രണ്ട് പരസ്യത്തിന്റെ ഓഡിഷന് മിസ്സായി'-മാല പാര്‍വതി കുറിച്ചു.