Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

"മലയാള സിനിമാ രംഗത്ത് സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ" ജസ്റ്റിസ് ഹേമ കമ്മീഷൻ ഇന്ന് റിപ്പോർട്ട് സമർപ്പിക്കും

അഭിറാം മനോഹർ

, ചൊവ്വ, 31 ഡിസം‌ബര്‍ 2019 (11:57 IST)
മലയാള സിനിമാരംഗത്ത് സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ പറ്റി പഠിക്കാൻ നിയമിച്ച ജസ്റ്റിസ് ഹേമ കമ്മീഷൻ ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. വൈകീട്ട് 4:30 ന് കേരളാ മുഖ്യമന്ത്രി പിണറായി വിജയനുമായി നടക്കുന്ന കൂടിക്കാഴ്ച്ചയിലാകും റിപ്പോർട്ട് സമർപ്പിക്കുക.
 
കൊച്ചിയിൽ നടിക്ക് എതിരെയുണ്ടായ ആക്രമണത്തിന് ശേഷമാണ് സിനിമാരംഗത്ത് സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ പറ്റി പഠിക്കുന്നതിനായി സർക്കാർ കമ്മീഷനെ ചുമതലപ്പെടുത്തിയത്. ജസ്റ്റിസ് ഹേമക്ക് പുറമെ നടി ശാരദ,കെ ബി വത്സലകുമാരി എന്നിവരാണ് കമ്മീഷനിലെ മറ്റ് അംഗങ്ങൾ. ഇന്ത്യയിൽ ഈ വിഷയത്തിൽ രൂപികരിക്കപ്പെട്ട ആദ്യ കമ്മീഷനാണിത്.
 
ഹേമാ കമ്മീഷൻ റിപ്പോർട്ടിൽ സിനിമാമേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ തൊഴിൽ സുരക്ഷയും മതിയായ വേതനവും ഉറപ്പാക്കാനുള്ള നടപടികൾക്കുള്ള ശുപാർശകൾ ഉണ്ടാകുമെന്നാണ് കരുതുന്നത്. മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വുമൺ ഇൻ സിനിമ കളക്ടീവിന്റെ പ്രധാന ആവശ്യമായിരുന്നു കമ്മീഷൻ രൂപികരണം.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാമാങ്കത്തിന് ശേഷം ഹോളിവുഡ് ചിത്രവുമായി വേണു കുന്നപ്പിള്ളി