Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

കൊന്ന് തിന്നാന്‍ പറ്റാത്ത കാലത്തോളം എല്ലാ മൃഗവേട്ടയും ക്രമിനല്‍ കുറ്റം തന്നെയാണ്:ഹരീഷ് പേരടി

കൊന്ന് തിന്നാന്‍ പറ്റാത്ത കാലത്തോളം എല്ലാ മൃഗവേട്ടയും ക്രമിനല്‍ കുറ്റം തന്നെയാണ്:ഹരീഷ് പേരടി

കെ ആര്‍ അനൂപ്

, ബുധന്‍, 14 സെപ്‌റ്റംബര്‍ 2022 (10:10 IST)
കേരളത്തില്‍ തെരുവ് നായകളുടെ ആക്രമണങ്ങള്‍ ദിനംപ്രതി കൂടി വരുകയാണ്. ഇതിനൊരു പരിഹാരം കണ്ടെത്താനുള്ള ചര്‍ച്ചകളും മറുവശത്ത് നടക്കുന്നുണ്ട്. തെരുവ് നായ്ക്കളെ കൊന്നെടുക്കാനുള്ള അനുമതിക്കായി സുപ്രീംകോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. എന്നാല്‍ ഇവയെ പുനഃരധിവസിപ്പിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ഇപ്പോഴിതാ നടന്‍ ഹരീഷ് പേരടി കുറിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

ഹരീഷ് പേരടിയുടെ വാക്കുകള്‍ 
 
പട്ടിയിറച്ചി പ്രമേഹത്തിനും ഹാര്‍ട്ടറ്റാക്കിനും നല്ലതാണെന്ന് ഏതെങ്കിലും ഒരു ഡോക്ടര്‍ പറയുകയും അസുഖം മാറിയ കുറച്ചാളുകളുടെ അനുഭവവും വന്ന് കഴിഞ്ഞാല്‍ തിരാവുന്ന പ്രശനമേയുള്ളു കേരളത്തില്‍ ...പിന്നെ പട്ടി ഫാമിനുള്ള ലൈസന്‍സ് സംഘടിപ്പിക്കാന്‍ മാത്രമെ ബുദ്ധിമുട്ടുണ്ടാവുകയുള്ളു...കൊന്ന് തിന്നാന്‍ പറ്റാത്ത കാലത്തോളം എല്ലാ മൃഗവേട്ടയും ക്രമിനല്‍ കുറ്റം തന്നെയാണ്...പിന്നെ വന്ധ്യകരണത്തോടൊപ്പം ഇപ്പോള്‍ അടിയന്തരമായി ചെയ്യാന്‍ പറ്റുന്ന ഒരു കാര്യം പട്ടിയെ പിടിച്ച് അതിന്റെ പല്ലും നഖവും പറിച്ച് കളഞ് (നിയമം അനുവദിക്കുമെങ്കില്‍)അതിനെ ജ്യൂസും കഞ്ഞിയും (പ്രോട്ടിന്‍ അടങ്ങിയ പാനിയങ്ങള്‍)കൊടുത്ത് വളര്‍ത്തുകയെന്നതാണ്..അല്ലെങ്കില്‍ എല്ലാവര്‍ക്കും ലൈഫ് പദ്ധതിയില്‍ പെടുത്തി കാറ് വാങ്ങികൊടുക്കുക...കൃഷിയും വ്യവസായവും അങ്ങിനെ മറ്റൊന്നും ഉല്‍പാദിപ്പിക്കാന്‍ അറിയാത്ത..മനുഷ്യരെ മാത്രം ഉല്‍പാദിപ്പിക്കാന്‍ അറിയുന്ന,മറ്റു രാജ്യങ്ങളിലേക്ക് മനുഷ്യശേഷി മാത്രം കയറ്റി അയക്കാന്‍ അറിയുന്ന കേരളത്തിലെ മനുഷ്യരെ സംരക്ഷിച്ചേപറ്റു
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സാരി അഴകില്‍ ഹണി റോസ്, സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നടിയുടെ പുതിയ ഫോട്ടോഷൂട്ട്