Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ആ യാത്ര തുടങ്ങുകയാണ്';മലൈക്കോട്ടൈ വാലിബന്റെ തിരക്കുകളിലേക്ക് നടന്‍ ഹരീഷ് പേരടിയും

'ആ യാത്ര തുടങ്ങുകയാണ്';മലൈക്കോട്ടൈ വാലിബന്റെ തിരക്കുകളിലേക്ക് നടന്‍ ഹരീഷ് പേരടിയും

കെ ആര്‍ അനൂപ്

, ശനി, 7 ജനുവരി 2023 (15:13 IST)
മലൈക്കോട്ടൈ വാലിബന്റെ തിരക്കുകളിലാണ് മോഹന്‍ലാല്‍. അഭിനേതാക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അണിയറ പ്രവര്‍ത്തകരും. കാസ്റ്റിംഗ് പുരോഗമിക്കുന്നു.ഹരീഷ് പേരടിയും സിനിമയില്‍ ഉണ്ടാകും. അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
 
'അതെ. ആ യാത്ര തുടങ്ങുകയാണ്. എന്നിലെ നടന്‍ കാത്തിരുന്ന യാത്ര. പ്രതിഭയോടും പ്രതിഭാസത്തോടും ഒപ്പം ചേര്‍ന്നുള്ള യാത്ര. അനുഗ്രഹിക്കുക... മലൈക്കൊട്ടൈ വാലിബന്‍..'-ഹരീഷ് കുറിച്ചു.മോഹന്‍ലാലിനും ലിജോയ്ക്കുമൊപ്പമുള്ള ചിത്രങ്ങളും നടന്‍ പങ്കുവെച്ചിട്ടുണ്ട്.
 
മധു നീലകണ്ഠന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയ്ക്ക് പ്രശാന്ത് പിള്ള സംഗീതം ഒരുക്കുന്നു.ഷിബു ബേബി ജോണിന്റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്‌സ് ലാബ് സിനിമാസ്,സെഞ്ച്വറി ഫിലിംസ് ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പല രീതിയിലുള്ള വിമര്‍ശനങ്ങള്‍ കേട്ടു,സിനിമയായി തന്നെ കണ്ടാല്‍ നന്നായി ആസ്വദിക്കാം, 'മാളികപ്പുറം' സിനിമയ്ക്ക് കൈയ്യടിച്ച് മേജര്‍ രവി