കൊവിഡ് പശ്ചാത്തലത്തിൽ ഗോൾഡൺ ഗ്ലോബ് പുരസ്കാരത്തിന് അയക്കുന്ന ചിത്രങ്ങൾ തിയേറ്ററിൽ പ്രദർശിപ്പിക്കണമെന്ന നിയമത്തിൽ മാറ്റം വരുത്തി ദ ഹോളിവുഡ് ഫോറിൻ പ്രസ് അസോസിയേഷൻ. ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിന് യോഗ്യത നേടണമെങ്കിൽ സിനിമ അതാത് രാജ്യങ്ങളിലെ തിയേറ്റുകളിൽ പ്രദർശിപ്പക്കണം എന്ന നിയമത്തിനാണ് മാറ്റം വരുത്തിയത്.
കൊവിഡ് 19 ലോകം മുഴുവൻ പടരുന്ന സാഹചര്യത്തിൽ സിനിമാ തിയേറ്ററുകൾ തുറക്കുന്നത് കുറച്ചുകാലത്തേക്ക് പ്രായോഗികമല്ല എന്നതുകൊണ്ടാണ് നിയമത്തിൽ ഭേദഗതി വരുത്തുന്നതെന്ന് ദ ഹോളിവുഡ് ഫോറിൻ പ്രസ് അസോസിയേഷൻ വ്യക്തമാക്കി.നേരത്തെ ഓസ്കർ പുരസ്കാരത്തിന് യോഗ്യത നേടണമെങ്കിൽ ലോസ് ആഞ്ജലീസിലുള്ള ഏതെങ്കിലും ഒരു തിയ്യറ്ററിൽ സിനിമ ഒരാഴ്ച്ച പ്രദർശിപ്പിക്കണമെന്ന നിയമത്തിൽ ഓസ്കർ കമ്മിറ്റി മാറ്റം വരുത്തിയിരുന്നു.തിയേറ്ററിൽ പ്രദർശിപ്പിക്കാത്ത ചിത്രങ്ങളും ഇത്തവണ ഓസ്കറിന് പരിഗണിക്കും.