Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

യുവനടന്മാർക്കിടയിൽ മയക്കുമരുന്നിന്റെ ഉപയോഗം വ്യാപകം, ഷെയ്ൻ നിഗം പ്രശ്നത്തിൽ ഗുരുതര ആരോപണങ്ങളുമായി നിർമാതാക്കൾ

യുവനടന്മാർക്കിടയിൽ മയക്കുമരുന്നിന്റെ ഉപയോഗം വ്യാപകം, ഷെയ്ൻ നിഗം പ്രശ്നത്തിൽ ഗുരുതര ആരോപണങ്ങളുമായി നിർമാതാക്കൾ

അഭിറാം മനോഹർ

, വ്യാഴം, 28 നവം‌ബര്‍ 2019 (15:54 IST)
മലയാള സിനിമയിൽ യുവനടന്മാർക്കിടയിൽ മയക്കുമരുന്നിന്റെ ഉപയോഗം വ്യാപകമെന്ന് നിർമാതക്കളുടെ സംഘടന. ഷെയ്ൻ നിഗം വിഷയത്തിൽ മാധ്യമപ്രവർത്തകരോട് തീരുമാനം വിശദീകരിക്കവെയാണ് യുവതാരങ്ങൾക്കിടയിൽ ഒരു വിഭാഗം മയക്കുമരുന്ന് വ്യാപകമായി ഉപയോഗിക്കുന്നുവെന്ന്  നിർമാതാക്കൾ അവകാശപ്പെട്ടത്. 
 
ലോക്കേഷനുകളിലും കാരവാനിലും ചെറുപ്പക്കാരായ താരങ്ങൾ മയക്കുമരുന്നുകളും ലഹരികളും ഉപയോഗിക്കുന്നുവെന്നതാണ് നിർമാതക്കളുടെ ആരോപണം. പാവങ്ങളെ മാത്രമാണ് കഞ്ചാവ് കൈവശം വെച്ചതിനും മറ്റുമായി പോലീസ് അറസ്റ്റ് ചെയ്തുവെന്ന വാർത്തകൾ വരുന്നത്. എന്നാൽ സിനിമാ ലൊക്കേഷനുകളിൽ പോലീസ് പരിശോധന നടത്താത്തത് കൊണ്ടാണ് പല യുവനടന്മാരും പിടിക്കപെടാത്തത് നിർമാതാക്കൾ പറയുന്നു.
 
ലൊക്കേഷനുകളിലും കാരവാനിലും ചെറുപ്പക്കാരായ താരങ്ങൾ മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്ന് പറഞ്ഞ നിർമാതാക്കൾ മണം വരുന്നത് മൂലം പലപ്പോഴും  കഞ്ചാവായിരിക്കുകയില്ല  വീര്യം കൂടിയ  എല്‍ എസ് ഡി പോലുള്ള മാരക മയക്കുമരുന്നുകളാകും താരങ്ങൾ ഉപയോഗിക്കുന്നത് എന്ന് സംശയവും പ്രകടിപ്പിച്ചു. 
 
സൂപ്പർതാരങ്ങൾ ചെയ്യാത്ത കാര്യങ്ങളാണ് ഇപ്പോഴുള്ള നടന്മാർ ചെയ്യുന്നതെന്നും എന്നാൽ ഈ വിഷയത്തിൽ ആരുടെയും പേര് എടുത്തു പറയുന്നില്ലെന്നും ആരൊക്കെയാണ് മയക്കുമരുന്നുകൾ ഉപയോഗിക്കുന്നതെന്ന് മാധ്യമപ്രവർത്തകർക്കറിയാമെന്നും നിർമാതാക്കൾ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടി കാരണം അവർ നേട്ടമുണ്ടാക്കി, അതും 7 സിനിമകൾ !