Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടിക്ക് 'ദേവാസുരം' നഷ്ടമായി, മോഹന്‍ലാലിലേക്ക് എത്തിയത് ഒടുവില്‍

മമ്മൂട്ടിക്ക് 'ദേവാസുരം' നഷ്ടമായി, മോഹന്‍ലാലിലേക്ക് എത്തിയത് ഒടുവില്‍

കെ ആര്‍ അനൂപ്

, ചൊവ്വ, 13 ജൂണ്‍ 2023 (09:16 IST)
മമ്മൂട്ടിക്ക് വേണ്ടി എഴുതപ്പെട്ട സിനിമകള്‍ പിന്നീട് മോഹന്‍ലാലിലേക്ക് എത്തി മോളിവുഡിന് വന്‍ വിജയങ്ങള്‍ സ്വന്തമാക്കി കൊടുക്കുകയും ചെയ്തിട്ടുണ്ട്. രാജാവിന്റെ മകന്‍ മുതല്‍ ദൃശ്യം വരെ നീളുന്നു ആ ലിസ്റ്റ്. അതുപോലെതന്നെ മമ്മൂട്ടിക്ക് നഷ്ടപ്പെട്ട മറ്റൊരു സിനിമയാണ് ദേവാസുരം എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് സംവിധായകന്‍ ഹരിദാസ്.

ദേവാസുരം എന്നാല്‍ സിനിമ ചെയ്യേണ്ടിയിരുന്നത് ഹരിദാസ് ആയിരുന്നു. മോഹന്‍ലാല്‍ അല്ല അന്ന് നായകനായി തീരുമാനിച്ചത് മമ്മൂട്ടി ആയിരുന്നു എന്ന് സംവിധായകന്‍ വെളിപ്പെടുത്തി. രഞ്ജിത്തും ഹരിദാസും ചേര്‍ന്ന് മദ്രാസില്‍ മമ്മൂട്ടിയോട് കഥ പറയാന്‍ പോയിരുന്നു. തിരക്ക് മൂലം അവര്‍ക്ക് അദ്ദേഹത്തിനോട് കഥ പറയാന്‍ പറ്റില്ല. എന്തുകൊണ്ടാണ് മമ്മൂട്ടി തിരക്കാണെന്ന് പറഞ്ഞതെന്ന് ഇപ്പോഴും അറിയില്ലെന്ന് ഹരിദാസ് പറഞ്ഞു.
 
പിന്നീട് നടന്‍ മുരളിയില്‍ വച്ച് ഈ സിനിമ മുന്നോട്ടുകൊണ്ടുപോകാന്‍ ആലോചിച്ചു അതും നടക്കാതെ ആയപ്പോഴാണ് മോഹന്‍ലാലിനെ വെച്ച് രഞ്ജിത്ത് സിനിമ ചെയ്തത്. ദേവസരം നഷ്ടമായതില്‍ തനിക്ക് വിഷമം തോന്നിയെന്ന് ഹരിദാസ് പറഞ്ഞു. 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മഞ്ജുവാര്യരോട് സ്‌നേഹം മാത്രം ! നടിയുടെ പഴയകാല ചിത്രങ്ങളുമായി കനി കുസൃതി