Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

പൗരത്വ ബില്ലിനോട് പ്രതിഷേധം, ദേശീയ പുരസ്കാരദാന ചടങ്ങ് ബഹിഷ്കരിക്കും എന്ന് സുഡാനി ഫ്രം നൈജീരിയ ടീം

പൗരത്വ ബില്ലിനോട് പ്രതിഷേധം, ദേശീയ പുരസ്കാരദാന ചടങ്ങ് ബഹിഷ്കരിക്കും എന്ന് സുഡാനി ഫ്രം നൈജീരിയ ടീം
, ഞായര്‍, 15 ഡിസം‌ബര്‍ 2019 (15:38 IST)
പൗരത്വ ഭേതഗതി ബില്ലിൽ രാജ്യത്ത് പ്രതിഷേധം ആളിക്കത്തുമ്പോൾ പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ദേശിയ പുരസ്കാര ദാന ചടങ്ങിൽ പങ്കെടുക്കില്ല എന്ന്. സുഡാനി ഫ്രം നൈജീരിയ ഡയറക്ടർ സക്കറിയ മുഹമ്മദ്. മികച്ച മലയാള സിനിമക്കുള്ള ദേശീയ പുരസ്കാരം സുഡാനി ഫ്രം നൈജീരയയാണ് സ്വന്തമാക്കിയത്. അവാർഡ്ദാന ചടങ്ങ് നടക്കാനിരിക്കെയാണ് നിലപാട് വ്യക്തമാക്കി സിനിമയുടേ അണിയറ പ്രവർത്തകർ രംഗത്തെത്തിയത്.
 
പൗരത്വ ഭേദഗതി-എന്‍.ആര്‍.സി എന്നിവയില്‍ പ്രതിഷേധിച്ച് ദേശീയ ചലചിത്ര അവാർഡിന്റെ ചടങ്ങിൽ നിന്നും സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയുടെ സംവിധായകൻ എന്ന നിലക്ക്‌ ഞാനും തിരക്കഥാകൃത്ത്‌ മുഹ്സിൻ പരാരിയും നിർമ്മാതാക്കളും വിട്ടുനിൽക്കും എന്ന് സക്കറിയ മുഹമ്മദ് ഫെയിസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുകയായിരുന്നു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വെബ് സീരുസുകളിലൂടെ മലയാളികളുടെ പ്രിയങ്കരനായ മുഹമ്മദ് ഷാരിഖ് നായകനാകുന്നു,പുത്തൻ പടം ഉടനെത്തും