Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ചാവേര്‍' റിലീസ് മാറ്റി, തിയറ്ററുകളില്‍ അടുത്തമാസം ആദ്യം എത്തും

'ചാവേര്‍' റിലീസ് മാറ്റി, തിയറ്ററുകളില്‍ അടുത്തമാസം ആദ്യം എത്തും

കെ ആര്‍ അനൂപ്

, ബുധന്‍, 27 സെപ്‌റ്റംബര്‍ 2023 (13:11 IST)
സിനിമാലോകം കാത്തിരിക്കുന്ന ടിനു പാപ്പച്ചന്‍ ചിത്രം 'ചാവേര്‍' റിലീസ് മാറ്റി. ഒക്ടോബര്‍ അഞ്ചിനാണ് സിനിമ തിയറ്ററുകളില്‍ എത്തുക. നിര്‍മ്മാതാക്കള്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കുഞ്ചാക്കോ ബോബന്‍, ആന്റണി വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
 ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന സിനിമയുടെ ട്രെയിലറിന് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.
സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍, അജ?ഗജാന്തരം എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ സിനിമ കൂടിയാണിത്. 
 
നടനും സംവിധായകനുമായ ജോയ് മാത്യു തിരക്കഥ ഒരുക്കുന്നു. അരുണ്‍ നാരായണ്‍, വേണു കുന്നപ്പിള്ളി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം: ജിന്റോ ജോര്‍ജ്ജ്, എഡിറ്റര്‍: നിഷാദ് യൂസഫ്, സംഗീതം: ജസ്റ്റിന്‍ വര്‍ഗീസ്.
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗ്ലാമറസായി ശ്രീയ ശരണ്‍, ചിത്രങ്ങള്‍ വൈറലാകുന്നു