Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

അഫാസിയ രോഗബാധിതനെന്ന് വെളിപ്പെടുത്തി കുടുംബം, ഹോളിവുഡ് താരം ബ്രൂസ് വില്ലിസ് അഭിനയരംഗത്ത് നിന്ന് പിന്മാറി

അഫാസിയ രോഗബാധിതനെന്ന് വെളിപ്പെടുത്തി കുടുംബം, ഹോളിവുഡ് താരം ബ്രൂസ് വില്ലിസ് അഭിനയരംഗത്ത് നിന്ന് പിന്മാറി
, വ്യാഴം, 31 മാര്‍ച്ച് 2022 (14:35 IST)
എ ഗുഡ് ഡേ ടു ഡൈ ഹാർഡ്, പൾപ്പ് ഫിക്ഷൻ തുടങ്ങി ജനപ്രിയമായ ചിത്രങ്ങളിലൂടെ ആരാധകമനസുകൾ സ്വന്തമാക്കിയ ഹോളിവുഡ് താരം ബ്രൂസ് വില്ലിസ് അഭിനയരംഗത്ത് നിന്ന് പിന്മാറി.അദ്ദേഹത്തിന്റെ കുടുംബം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അഫാസിയ രോഗം സ്ഥിരീകരിച്ചതതോടെയാണ് അഭിനയരംഗത്ത് നിന്ന് പിൻമാറുന്നത്. ആശയവിനിമയ ശേഷി നഷ്ടപ്പെടുത്തുന്ന രോഗാവസ്ഥയാണ് അഫാസിയ.
 
ബ്രൂസിന്റെ ആരാധകരെ ഒരു കാര്യം അറിയിക്കുന്നുവെന്ന മുഖവുരയോടെയായിരുന്നു കുടുംബത്തിന്റെ കുറിപ്പ്. മുൻ ഭാര്യയായ ഡെമി മൂറാണ് രോഗാവസ്ഥ പുറത്തുവിട്ടത്. അദ്ദേഹം കുറച്ചായി ആരോഗ്യ പ്രശ്‍നങ്ങള്‍ നേരിടുകയായിരുന്നു. അടുത്തിടെ അദ്ദേഹത്തിന് അഫാസിയ രോഗം സ്ഥിരീകിരിക്കുകയും ചെയ്‍‍തു. അദ്ദേഹത്തിന്റെ ആശയവിനിമയ ശേഷി നഷ്‍ടപ്പെടുകയും ചെയ്‍തതിനായി അഭിനയരംഗത്ത് നിന്ന് പിന്മാറുകയാണെന്നാണ് കുടുംബം അറിയിച്ചത്.
 
അമേരിക്കൻ ആക്ഷൻ ചിത്രമായ 'ഡൈ ഹാർഡി'ലെ 'ജോൺ മക്ലൈനാ'യാണ് ബ്രൂസ് വില്ലിസ് ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കിയത്.  'ഡൈ ഹാർഡ് 2' (1990), 'ഡൈ ഹാർഡ് വിത്ത് എ വെഞ്ച്യൻസ്' (1995), 'ലിവ് ഫ്രീ ഓർ ഡൈ ഹാർഡ്' (2007) എന്നിവയാണ് പരമ്പരയിലെ മറ്റ് ചിത്രങ്ങള്‍.
 
ഹോളിവുഡിലെ പ്രമുഖ താരം ഡെമി മൂറെയാണ് ബ്രൂസ് വില്ലിന്റെ ആദ്യ ഭാര്യ. റൂമെര്‍, സ്‍കൗട്ട്, ലറ്ര്യൂഅല്ലുലാ ബെല്ലി വില്ലിസ് എന്നീ മൂന്ന് പെണ്‍മക്കളാണ് ഈ ബന്ധത്തിലുള്ളത്.  2000ൽ ഇവർ വിവാഹമോചിതരായി.  നടി എമ്മ ഫ്രാൻസിസുമായി ബ്രൂസ് വില്ലിസ് 2009ലാണ് വിവാഹിതനാകുന്നത്.എമ്മ ഫ്രാൻസിസ്- ബ്രൂസ് വെല്ലിസ് ദമ്പതിമാര്‍ക്ക് മേബൽ റേ, എവ്‌ലിൻ പെൻ എന്നീ രണ്ടു പെണ്‍മക്കളുമുണ്ട്. ബ്രൂസിനൊപ്പം കുടുംബം മൊത്തം പിന്നിലുണ്ടെന്നാണ് ഡെമി മൂറിന്റെ പോസ്റ്റിലൂടെ കുടുംബം അറിയിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആസിഫ് അലി ചിത്രം കക്ഷി അമ്മിണിപ്പിള്ളയിലെ നടിയെ ഓര്‍മയില്ലേ? ഫറയുടെ ചിത്രങ്ങള്‍ കാണാം