സിനിമയിൽ അഡ്ജസ്റ്റ്‌മെന്റ് എന്ന ഒരു കാര്യമില്ലെന്ന് നടി പ്രിയങ്ക അനൂപ്. സിനിമയിൽ മാത്രമായി ഒരു അഡ്ജസ്റ്റ്മെന്റ് ഇല്ലെന്നാണ് കൗമുദി മൂവിസിന് അനുവദിച്ച അഭിമുഖത്തിൽ പ്രിയങ്ക പറയുന്നത്. അഡ്ജസ്റ്റ് ചെയ്ത് പോവുക എന്നത് ഓരോരുത്തരും സ്വയം എടുക്കുന്ന തീരുമാനമാണ്. സ്വന്തം ഇഷ്ടത്തിന് ഒരാളുടെ കൂടെ പോയിട്ട് പിന്നീട് അയാളെ പഴി ചാരുന്നതിൽ എന്തർത്ഥമാണ് ഉള്ളതെന്ന് പ്രിയങ്ക ചോദിക്കുന്നു.
'എന്നോട് അഡ്ജസ്റ്റ് ചെയ്യണമെന്ന് പറഞ്ഞാൽ ഞാൻ ഒറ്റ വാക്കേ പറയൂ, എനിക്ക് ഈ പടം വേണ്ട. ഈ അഡ്ജസ്റ്റ്‌മെന്റ് എല്ലാ ഫീൽഡിലുമില്ലേ? പോകാൻ ആഗ്രഹിക്കുന്നവർ പോയിക്കോട്ടെ. പിന്നെ അതുകഴിഞ്ഞ് എന്തിനാണ് വിളിച്ച് പറയുന്നത്?. നിർബന്ധിക്കുന്നില്ലല്ലോ, ആരെയും നിർബന്ധിച്ച് കയ്യും കാലും കെട്ടിയിട്ട് അല്ലല്ലോ ആരെയും മുറിയിൽ കൊണ്ടുപോകുന്നത്. സ്വന്തം ഇഷ്ടപ്രകാരമല്ലേ. പിന്നെ ആ പുരുഷനെ എന്തിനാണ് പഴിചാരുന്നത്?.
നമ്മൾ പോയിട്ടല്ലേ. ആദ്യം നമ്മൾ കുറച്ച് ഒതുങ്ങ്. ആദ്യം നമ്മളാണ് അത് വേണ്ടാന്ന് വയ്‌ക്കേണ്ടത്. ഞാൻ പുരുഷന്മാരെ സപ്പോർട്ട് ചെയ്യും. എല്ലാ അഭിമുഖത്തിലും ഞാൻ പുരുഷന്മാരെ സപ്പോർട്ട് ചെയ്യും. നിങ്ങൾക്ക് എന്നെ കണ്ടില്ലെങ്കിലും കുഴപ്പമില്ല. ഞാൻ പറയുന്നതിലും ന്യായമുണ്ട്. ന്യായത്തിന്റെ പുറത്താണ് ഞാൻ സപ്പോർട്ട് ചെയ്യുന്നത്', പ്രിയങ്ക പറയുന്നു.