Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

മമ്മൂട്ടിയും മോഹന്‍ലാലും ഇല്ലാത്ത ഓണം; ടൊവിനോയുമായി ഏറ്റുമുട്ടാന്‍ ആസിഫ് അലി

സെപ്റ്റംബര്‍ 12 നാണ് അജയന്റെ രണ്ടാം മോഷണവും കിഷ്‌കിന്ധാ കാണ്ഡവും തിയറ്ററുകളിലെത്തുന്നത്

ARM and Kishkindha Kaanadam

രേണുക വേണു

, ചൊവ്വ, 10 സെപ്‌റ്റംബര്‍ 2024 (08:33 IST)
ARM and Kishkindha Kaanadam

ഇത്തവണ ഓണത്തിനു സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സിനിമകള്‍ ഇല്ല. മോഹന്‍ലാല്‍ ചിത്രം ബറോസ്, മമ്മൂട്ടി ചിത്രം ബസൂക്ക എന്നിവ ഓണത്തിനു എത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും ചില സാങ്കേതിക കാരണങ്ങളെ തുടര്‍ന്ന് റിലീസ് നീട്ടുകയായിരുന്നു. ടൊവിനോ തോമസ് ചിത്രം അജയന്റെ രണ്ടാം മോഷണം (ARM), ആസിഫ് അലി ചിത്രം കിഷ്‌കിന്ധാ കാണ്ഡം എന്നിവയാണ് ഇത്തവണ ഓണത്തിനു ഏറ്റുമുട്ടുന്ന പ്രധാന സിനിമകള്‍. 
 
സെപ്റ്റംബര്‍ 12 നാണ് അജയന്റെ രണ്ടാം മോഷണവും കിഷ്‌കിന്ധാ കാണ്ഡവും തിയറ്ററുകളിലെത്തുന്നത്. ഗുഡ് വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മിക്കുന്ന കിഷ്‌കിന്ധാ കാണ്ഡം സംവിധാനം ചെയ്തിരിക്കുന്നത് ദിന്‍ജിത്ത് അയ്യത്താന്‍ ആണ്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഇതിനോടകം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. ബാഹുല്‍ രമേഷ് ആണ് കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ നിര്‍വഹിച്ചിരിക്കുന്നത്. അപര്‍ണ ബാലമുരളിയാണ് ആസിഫിന്റെ നായികയായി എത്തുന്നത്. വിജയരാഘവന്‍, ജഗദീഷ്, അശോകന്‍, നിഷാന്‍, വൈഷ്ണവി രാജ്, മേജര്‍ രവി എന്നിവരും ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നു. മുജീബ് മജീദ് ആണ് സംഗീതം. 
 
ടൊവിനോ തോമസ് മൂന്ന് വേഷങ്ങളില്‍ അഭിനയിച്ചിരിക്കുന്ന അജയന്റെ രണ്ടാം മോഷണം സെപ്റ്റംബര്‍ 12 ന് വേള്‍ഡ് വൈഡായി റിലീസ് ചെയ്യും. ജിതിന്‍ ലാല്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ആറ് ഭാഷകളിലായി ത്രീഡിയിലും 2 ഡിയിലും റിലീസ് ചെയ്യുമെന്നാണ് വിവരം. എ.ആര്‍.എം മാജിക് ഫ്രെയിംസ്, യു.ജി.എം മോഷന്‍ പിക്‌ചേഴ്‌സ് എന്നീ ബാനറുകളില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍, ഡോ.സക്കറിയ തോമസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് നായികമാര്‍. സുജിത് നമ്പ്യാരാണ് തിരക്കഥ. ബേസില്‍ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമന്‍, ഹരീഷ് പേരടി, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. ജോമോന്‍ ടി ജോണ്‍ ഛായാഗ്രഹണവും ദിബ നൈനാന്‍ സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഡയലോഗ് ഒന്നുമില്ലാതെ വേണുച്ചേട്ടന്‍ എന്നെ കരയിപ്പിച്ചു'; ആ സിനിമയെക്കുറിച്ച് ജഗദീഷ്