തെന്നിന്ത്യൻ താരറാണി കീർത്തി സുരേഷ് അടുത്തിടെയായി വലിയ പ്രൊജക്ടുകളാണ് ചെയ്യുന്നത്. തെലുങ്ക് സൂപ്പർസ്റ്റാർ മഹേഷ് ബാബുനോടൊപ്പമാണ് കീർത്തി സുരേഷിന്റെ അടുത്ത സിനിമ. ഇതാദ്യമായാണ് രണ്ട് താരങ്ങളും ഒരുമിച്ച് പ്രവർത്തിക്കുന്നത്. സർകാറു വാരി പാട്ട എന്ന തെലുങ്ക് ചിത്രത്തിലാണ് മഹേഷ് ബാബുവിൻറെ നായികയായി കീർത്തി സുരേഷ് എത്തുന്നത്. വില്ലനായി എത്തുന്നത് ബോളിവുഡ് താരം അനിൽ കപൂറാണ്.
അനിൽ കപൂറിന് കഥ ഇഷ്ടപ്പെട്ടുവെന്നും അതിനാൽ തന്നെ വില്ലനായി നടൻ എത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ അദ്ദേഹത്തിൻറെ പ്രതിഫലം കേട്ടാൽ ഞെട്ടും. അദ്ദേഹം ഈ സിനിമയ്ക്കായി 10 കോടി രൂപ പ്രതിഫലം വാങ്ങുന്നുവെന്നാണ് ഒരു ടോളിവുഡ് മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്.
കീർത്തി സുരേഷിന്റെ കരിയറിലെ മികച്ച ചിത്രങ്ങളിൽ ഒന്നായിരിക്കും ഇത്. മഹേഷ് ബാബുനൊപ്പം നടിയെ സ്ക്രീനിൽ കാണാനായി കാത്തിരിക്കുകയാണ് ആരാധകർ.