Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ആ കിടപ്പറ രംഗങ്ങളിൽ അഭിനയിച്ചതിൽ കുറ്റബോധമുണ്ട്, ഇപ്പോൾ വരുന്നത് മൊത്തം അത്തരം വേഷങ്ങൾ- ആൻഡ്രിയ

ആ കിടപ്പറ രംഗങ്ങളിൽ അഭിനയിച്ചതിൽ കുറ്റബോധമുണ്ട്, ഇപ്പോൾ വരുന്നത് മൊത്തം അത്തരം വേഷങ്ങൾ- ആൻഡ്രിയ

അഭിറാം മനോഹർ

, ശനി, 29 ഫെബ്രുവരി 2020 (13:58 IST)
ശക്തമായ കഥാപാത്രങ്ങളിലൂടെ തെന്നിന്ത്യൻ സിനിമാലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ താരമാണ് ആൻഡ്രിയ ജെർമിയ. സഹതാരമായും നെഗറ്റീവ് വേഷങ്ങളിലൂടെയും നായികയായും ആരാധകരെ അത്ഭുതപ്പെടുത്തിയ താരം ധനുഷ് നായകനായെത്തിയ വടചെന്നൈയിലും ഒരു ശക്തമായ കഥാപാത്രമായി അഭിനയിച്ചിരുന്നു.ചിത്രത്തിൽ ചന്ദ്രയെന്ന ശക്തമായ കഥാപാത്രം നിരൂപകപ്രശംസക്കും പാത്രമായിരുന്നു. 
 
എന്നാലിപ്പോൾ വടചെന്നൈ എന്ന സിനിമയ്‌ക്കായി താൻ ചെയ്‌ത ബെഡ് റൂം സീനിൽ ദുഖിക്കുന്നതായി വെളിപ്പെടുത്തിയിരിക്കുകയാണ് ആൻഡ്രിയ ഇപ്പോൾ. വടചെന്നൈ എന്ന ചിത്രത്തിൽ സംവിധായകനും നടനുമായ അമീറിനൊപ്പം ചെയ്‌ത ബെഡ്റൂം സീനോടെ താൻ സ്റ്റീരിയോ ടൈപ്പ് ചെയ്യപ്പെട്ടുവെന്നാണ് താരം പറയുന്നത്.ചിത്രത്തിൽ അമീറുമായി ഇഴുകിചേർന്ന് അഭിനയിക്കുന്ന നിരവധി രംഗങ്ങളുണ്ട്.ഇതോടെ തന്നെ തേടി അത്തരം കഥാപാത്രങ്ങൾ മാത്രമാണ് ഇപ്പോൾ വരുന്നതെന്നും ആ രംഗം ചെയ്‌തതിൽ ദുഖമുണ്ടെന്നുമാണ് താരം പറയുന്നത്.
 
അത്തരം റോളുകൾ ചെയ്‌ത് താൻ മടുത്തുവെന്നും വീണ്ടും വീണ്ടും അത്തരം കഥാപാത്രങ്ങൾ ചെയ്യില്ലെന്നും തന്റെ സഹതാരവുമായി ഇഴുകിചേരാതെയുള്ള വേഷങ്ങൾ ചെയ്യാനാണ് ഇപ്പോൾ കാത്തിരിക്കുന്നതെന്നും താരം പറഞ്ഞു.മികച്ച കഥാപാത്രങ്ങളാണെങ്കിൽ പ്രതിഫലം കുറയ്‌ക്കാൻ തയ്യാറാണെന്നും താരം വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

4 വർഷത്തിലൊരിക്കൽ വരുന്ന പിറന്നാൾ, അമ്മയ്ക്ക് മധുര പതിനാറെന്ന് കുഞ്ചാക്കോ ബോബൻ