Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

മനസിൽ എന്തെന്ന് പറയാനാകുന്നില്ല: ദാദാ സാഹിബ് ഫാൽകെ പുരസ്കാരം ലഭിച്ചതിനെ കുറിച്ച് അമിതാഭ് ബച്ചൻ

മനസിൽ എന്തെന്ന് പറയാനാകുന്നില്ല: ദാദാ സാഹിബ് ഫാൽകെ പുരസ്കാരം ലഭിച്ചതിനെ കുറിച്ച് അമിതാഭ് ബച്ചൻ
, ബുധന്‍, 25 സെപ്‌റ്റംബര്‍ 2019 (16:42 IST)
ഇന്ത്യൻ സിനിമ രംഗത്തെ ഇതിഹാസ ചലച്ചിത്ര താരത്തിന് സിനിമ മേഖലയിലെ പരമോന്നത പുരസ്കാരാം നൽകി ആദരിക്കുകയാണ് രാജ്യം. ദാദ സാഹിബ് ഫാൽകെ പുരസ്കാരത്തിന് അമിതഭ് ബച്ചൻ തിരഞ്ഞെടുക്കപ്പെട്ടതായി കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ഇപ്പോഴിതാ പുരസ്കാരം ലഭിച്ചതിനെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് അമിതാഭ് ബച്ചൻ.   
 
എന്നിലേക്ക് വന്നുചേർന്ന ആ വാക്കുകൾക്ക് എന്ത് പ്രതികരണമാണ് നൽകേണ്ടത് എന്ന് തിരയുമ്പോൾ മനസിൽ വാക്കുകൾ കിട്ടുന്നില്ല. മനസിൽ എന്താണ് എന്ന് എനിക്ക് പറയാൻ സാധിക്കുന്നില്ല. ഒരു പക്ഷേ ഒരിക്കലും അത് പറയാൻ സാധിക്കില്ലായിരിക്കും. ഓരോരുത്തരോടുമുള്ള അകമഴിഞ്ഞ നന്ദിയും സ്നേഹവും അറിയിക്കുന്നു. ബിഗ് ബി ബ്ലോഗിൽ കുറിച്ചു.
 
'രണ്ട് തലമുറക്ക് ആസ്വാദനവും ആവേഷവും പകർന്ന ലെജന്റ് അമിതാബ് ബച്ചൻ ദാദാ സാഹിബ് പുരസ്കാരത്തിന് ഏകസ്വരത്തിൽ തിരഞ്ഞെടുത്തിരിക്കുന്നു. എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ' എന്നായിരുന്നു കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ കഴിഞ്ഞ ദിവസം ട്വിറ്ററിൽ കുറിച്ചത് 
 
കഴിഞ്ഞ ഫെബ്രുവരിയിലാണ് അമിതാഭ് ബച്ചൻ അഭിനയ ജീവിതത്തിൽ അരനൂറ്റാണ്ട് തികച്ചത്. 1969ൽ സാഥ് ഹിന്ദുസ്ഥാൻ എന്ന സിനിമയിൽ വേഷമിട്ടുകൊണ്ടാണ് ബിഗ് ബിയുടെ സിനിമ അരങ്ങേറ്റം. 1973ൽ സഞ്ജീർ എന്ന സിനിമയിൽ നായകായെത്തി. പിന്നീടങ്ങോട്ട് ബിഗ് ബിയുടെ തേരോട്ട കാലമായിരുന്നു. പത്മശ്രീയും, പത്മഭൂഷണും, പത്മവിഭൂഷണും നൽകി രാജ്യം അമിതാബ് ബച്ചനെ ആദരിച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘നല്ല റോളിനായി മമ്മൂട്ടി തമിഴിലേക്ക് പോയി, കീർത്തി സുരേഷ് തെലുങ്കിലേക്കും’- മലയാള സിനിമയുടെ അവസ്ഥയെ കുറിച്ച് സംവിധായകൻ