Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

തമിഴ്‌നാട് മാതൃക, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു ലക്ഷം സംഭാവന ചെയ്ത് ഐശ്വര്യ രാജേഷ്

തമിഴ്‌നാട് മാതൃക, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു ലക്ഷം സംഭാവന ചെയ്ത് ഐശ്വര്യ രാജേഷ്

കെ ആര്‍ അനൂപ്

, ബുധന്‍, 19 മെയ് 2021 (16:02 IST)
ദിനംപ്രതി കോവിഡ് കേസുകള്‍ കൂടുകയാണ്. ഈ സാഹചര്യത്തിലും തമിഴ്‌നാട്ടില്‍നിന്നും പ്രതീക്ഷ നല്‍കുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. മുഖ്യമന്ത്രിയുടെ പബ്ലിക് റിലീഫ് ഫണ്ടിലേക്ക് ഐശ്വര്യ രാജേഷ് ഒരു ലക്ഷം രൂപ സംഭാവന നല്‍കി. കോവിഡ് പ്രതിസന്ധിയെ നേരിടാന്‍ സംസ്ഥാന സര്‍ക്കാരിനെ സഹായിക്കണമെന്ന് മുഖ്യമന്ത്രി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു.
 
രജനികാന്ത്, അജിത്ത്, സൂര്യ, കാര്‍ത്തി, ശിവകുമാര്‍, ജയം രവി, ഉദയനിധി സ്റ്റാലിന്‍, ശിവകാര്‍ത്തികേയന്‍ തുടങ്ങി നിരവധി താരങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനകള്‍ നല്‍കിയിരുന്നു.
 
 ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിന്റെ തമിഴ് റീമേക്കില്‍ നായികയായെത്തുന്നത് ഐശ്വര്യ രാജേഷാണ്. നടിയുടെ ഭൂമിക എന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടോവിനോയുടെ 'കള' ഒ.ടി.ടി റിലീസിന്, പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് സംവിധായകന്‍ രോഹിത് വി എസ്