Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിയേറ്ററുകളില്‍ ഓടി തീരും മുമ്പേ ട്രെയിനില്‍ ഇരുന്ന് 'അടി' കാണുന്നയാള്‍, ചിത്രം പങ്കുവെച്ച് സംവിധായകന്‍

തിയേറ്ററുകളില്‍ ഓടി തീരും മുമ്പേ ട്രെയിനില്‍ ഇരുന്ന് 'അടി' കാണുന്നയാള്‍, ചിത്രം പങ്കുവെച്ച് സംവിധായകന്‍

കെ ആര്‍ അനൂപ്

, ബുധന്‍, 19 ഏപ്രില്‍ 2023 (13:10 IST)
ഏപ്രില്‍ 14ന് വിഷു റിലീസായി പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് അടി. അഹാന കൃഷ്ണയും ഷൈന്‍ ടോം ചാക്കോയും പ്രധാന വേഷങ്ങളില്‍ എത്തുന്ന സിനിമയ്ക്ക് നല്ല പ്രതികരണമാണ് ലഭിച്ചത്. തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്ന അടി എന്ന സിനിമ ചിത്രം ട്രെയിനില്‍ ഇരുന്ന് മൊബൈലില്‍ കാണുന്ന ഒരാളുടെ ചിത്രം പുറത്ത് വിട്ടിരിക്കുകയാണ് സംവിധായകന്‍ പ്രശോഭ് വിജയന്‍.
 
സിനിമ മൊബൈലില്‍ കാണുന്ന ആളുടെ ചിത്രം പങ്കുവെച്ചെങ്കിലും കൂടുതല്‍ വിവരങ്ങള്‍ സംവിധായകന്‍ പുറത്ത് വിട്ടിട്ടില്ല.
വരനെ ആവശ്യമുണ്ട്, മണിയറയിലെ അശോകന്‍, കുറുപ്പ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രംകൂടിയാണിത്.ധ്രുവന്‍,ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസന്‍ എന്നിവരാണ് മറ്റു പ്രധാനവേഷങ്ങളില്‍ എത്തുന്നത്.
വിജയനാണ് ചിത്രത്തിന്റെ സംവിധാനം. ഇഷ്‌കിന്റെ തിരക്കഥാകൃത്ത് രതീഷ് രവിയുടേതാണ് തിരക്കഥ. ഗോവിന്ദ് വസന്ത സംഗീത സംവിധാനവും ഫായിസ് സിദ്ധിഖ് ഛായാഗ്രഹണവും നിര്‍വഹിക്കുന്നു.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒന്നിച്ച് 25 വര്‍ഷങ്ങള്‍, ജോര്‍ജിന് ആശംസകളുമായി നിര്‍മ്മാതാവ് ആന്റോ ജോസഫ്