നടി ലിജോമോള്‍ ജോസ് വിവാഹിതയായി. അരുണ്‍ ആന്റണിയാണ് വരന്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നു.
വയനാട് സ്വദേശിയാണ് അരുണ്‍.ലിജോമോള്‍ ജോസ് ഇടുക്കി സ്വദേശിയും.
മഹേഷിന്റെ പ്രതികാരത്തിലൂടെ വരവറിയിച്ച് നടിക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.കട്ടപ്പനയിലെ ഹൃത്വിക് റോഷന്,ഹണി ബീ 2.5, സ്ട്രീറ്റ് ലൈറ്റ്സ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.