Select Your Language

Notifications

webdunia
webdunia
webdunia
webdunia

'റായുഡു വിരമിച്ച ഒഴിവുണ്ട്,നിങ്ങള്‍ക്ക് സിനിമയില്‍ നല്ല തിരക്കല്ലേ'; യോഗി ബാബുവിനോട് ധോണി

'റായുഡു വിരമിച്ച ഒഴിവുണ്ട്,നിങ്ങള്‍ക്ക് സിനിമയില്‍ നല്ല തിരക്കല്ലേ'; യോഗി ബാബുവിനോട് ധോണി

കെ ആര്‍ അനൂപ്

, ചൊവ്വ, 11 ജൂലൈ 2023 (15:37 IST)
ധോണിക്കൊപ്പം ചെന്നൈ സൂപ്പര്‍ കിങ്സ് ടീമില്‍ കളിക്കാന്‍ ആഗ്രഹിക്കാത്ത ആരാധകര്‍ ഉണ്ടാവില്ല, ധോണിയെ നേരില്‍ കണ്ടതും നടന്‍ നടന്‍ യോഗി ബാബു ഉള്ളിലുള്ള ആഗ്രഹം തുറന്നുപറഞ്ഞു. തന്നെ ടീമില്‍ ഉള്‍പ്പെടുത്താമോ എന്നായിരുന്നു നടന്റെ ചോദ്യം. തമാശരൂപേണയുള്ള ചോദ്യത്തിന് അതേ ശൈലിയില്‍ തന്നെയാണ് ധോണി മറുപടി നല്‍കിയത്.
 
ധോണി നിര്‍മ്മിക്കുന്ന ലെറ്റ്സ് ഗെറ്റ് മാരീഡ് ന്റെ ട്രെയ്ലര്‍ ഓഡിയോ ലോഞ്ചിനിടെയായിരുന്നു നടന്റെ ചോദ്യം. മാനേജ്‌മെന്റിനോട് സംസാരിക്കാമെന്നും സ്ഥിരമായി കളിക്കണമെന്നുമായിരുന്നു ധോണി ആദ്യമേ പറഞ്ഞത്. റായുഡു വിരമിച്ച ഒഴിവുണ്ട്, പക്ഷേ നിങ്ങള്‍ക്ക് സിനിമയില്‍ നല്ല തിരക്കല്ലേ. സ്ഥിരമായി കളിക്കാന്‍ എത്തണം, അത് ആദ്യമേ പറഞ്ഞേക്കാം. പിന്നെ നല്ല വേഗത്തില്‍ ആയിരിക്കും പന്തലുക. എറിഞ്ഞ് വീഴ്ത്താന്‍ വരെ ശ്രമിക്കും. എന്നതായിരുന്നു ചിരിയോടെയുള്ള ധോണിയുടെ മറുപടി. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

40 കോടി ബജറ്റില്‍ ടോവിനോ ചിത്രം,'നടികര്‍ തിലകം'ചിത്രീകരണം ആരംഭിച്ചു