Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

കേന്ദ്രകഥാപാത്രമായി കുസൃതിക്കാരനായ നായ; വിനീത്‌ ശ്രീനിവാസന്റെ ആലാപനത്തിൽ '777 ചാർളി' ഒഫീഷ്യൽ ടീസർ

കേന്ദ്രകഥാപാത്രമായി കുസൃതിക്കാരനായ നായ; വിനീത്‌ ശ്രീനിവാസന്റെ ആലാപനത്തിൽ '777 ചാർളി' ഒഫീഷ്യൽ ടീസർ
, ഞായര്‍, 6 ജൂണ്‍ 2021 (11:56 IST)
'കിറുക്ക്‌ പാർട്ടി'യിലൂടെ സൗത്ത്‌ ഇൻഡ്യ മുഴുവൻ കന്നട ഫിലിം ഇൻഡസ്ട്രിയെ ചർച്ചാവിഷയമാക്കിയ കന്നട സൂപ്പർതാരം രക്ഷിത്‌ ഷെട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ '777 ചാർളി' ഒഫീഷ്യൽ ടീസർ മലയാളതാരങ്ങൾ തങ്ങളുടെ ഒഫീഷ്യൽ ഫേസ്ബുക്ക്‌, ഇൻസ്റ്റാഗ്രാം പേജുകളിലൂടെ ലോഞ്ച്‌ ചെയ്തു. പൃഥ്വിരാജ്‌ സുകുമാരൻ, നിവിൻ പോളി, കുഞ്ചാക്കോ ബോബൻ, ടോവിനോ തോമസ്‌, നിഖിലാ വിമൽ, അന്നാ ബെൻ, ആന്റണി വർഗ്ഗീസ്‌, ഉണ്ണി മുകുന്ദൻ സുരഭി ലക്ഷ്മി, മെറീന മൈക്കിൾ, അനിൽ ആന്റോ, സംവിധായകരായ മുഹമ്മദ്‌ മുസ്തഫ, ടിനു പാപ്പച്ചൻ, ഒമർ ലുലു ‌എന്നിവർ ചേർന്നാണ്‌‌ ടീസർ റിലീസ്‌ ചെയ്തത്‌‌. 
 
ആകർഷകമായ ടീസറിൽ കുസൃതിയായ ഒരു നായയാണ്‌ കേന്ദ്രകഥാപാത്രം. മലയാളം, കന്നട, തമിഴ്‌, തെലുങ്ക്‌, ഹിന്ദി എന്നിങ്ങനെ അഞ്ചു ഭാഷകളിലായാണ്‌ ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ രക്ഷിത്ഷെട്ടിയുടെ ജന്മദിനമായ ഇന്ന് പുറത്തിറക്കിയിരിക്കുന്നത്‌‌‌‌. ‌മലയാളിയായ കിരൺ രാജ്‌ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മലയാളം പതിപ്പ്‌ പൃഥ്വിരാജും, തമിഴ് പതിപ്പ്‌ കാർത്തിക്‌ സുബ്ബരാജും‌‌, തെലുങ്ക്‌ പതിപ്പ്‌ നാനിയുമാണ്‌ അതാത്‌ ഭാഷകളിൽ വിതരണം‌ ഏറ്റെടുത്തിരിക്കുന്നത്‌. ചിത്രത്തിൽ വിനീത്‌ ശ്രീനിവാസൻ ആലപിക്കുന്ന രണ്ടു മലയാളഗാനങ്ങളുണ്ട്‌ എന്നത്‌ ശ്രദ്ധേയമാണ്‌.‌
 
ഏകാന്തതയിൽ തളച്ചിടപ്പെട്ട, പരുക്കനായ ധർമ്മ എന്ന യുവാവിന്റെ ജീവിതത്തിലേയ്ക്ക്‌ വികൃതിയായ ഒരു നായ്ക്കുട്ടി കടന്നു വരുന്നതും ഇവർ തമ്മിലുള്ള ആത്മബന്ധവുമാണ്‌ ചിത്രം. സംഗീത ശൃംഗേരിയാണ്‌ നായികയായി അഭിനയിക്കുന്നത്‌. ബോബി സിംഹയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്‌. പരംവഹ് സ്റ്റുഡിയോയുടെ ബാനറിൽ ജി.എസ്. ഗുപ്ത, രക്ഷിത് ഷെട്ടി എന്നിവർ ചേർന്നാണ് നിർമ്മാണം.
 
നോബിൻ പോളാണ്‌ ചിത്രത്തിനു സംഗീതം പകരുന്നത്‌, ഛായാഗ്രഹണം: അരവിന്ദ് എസ് കശ്യപ്, എഡിറ്റിംഗ്: പ്രതീക് ഷെട്ടി, വിവിധ ഭാഷകളിലെ‌ സംഭാഷണം: കിരൺരാജ് കെ, രാജ് ബി ഷെട്ടി, അഭിജിത്ത് മഹേഷ് എന്നിവരാണ്‌. പ്രൊഡക്ഷൻ മാനേജർ: ശശിധര ബി, രാജേഷ് കെ.എസ്‌. എന്നിവർ, വിവിധ ഭാഷകളിലെ വരികൾ: മനു മഞ്ജിത്, ടിറ്റോ പി തങ്കച്ചൻ, അഖിൽ എം ബോസ്, ആദി എന്നിവർ, കോസ്റ്റ്യൂം ഡിസൈനർ: പ്രഗതി ഋഷബ് ഷെട്ടി, പ്രൊഡക്ഷൻ ഡിസൈനർ: ഉല്ലാസ് ഹൈദർ, സ്റ്റണ്ട്: വിക്രം മോർ, സൗണ്ട് ഡിസൈൻ: എം ആർ രാജാകൃഷ്ണൻ, സൂപ്പർവൈസിംഗ് പ്രൊഡ്യൂസർ: കൃഷ്ണ ബാനർജി, എക്സിക്യൂട്ടിവ് പ്രൊഡ്യൂസേഴ്സ്: ബിനയ് ഖാൻഡൽവാൽ, സുധീ ഡി, എന്നിവർ, കളറിസ്റ്റ്: രമേശ് സി പി, സൗണ്ട് ഇഫക്ട്സ്: ഒലി സൗണ്ട് ലാബ്സ്, ഓൺലൈൻ എഡിറ്റർ: രക്ഷിത് കൗപ്പ്, ഡയറക്ഷൻ ടീം: ശരത് മല്ലേഷ്, സൗരഭ് എ കെ, നിമിഷ കന്നത്ത്, കാർത്തിക് വട്ടികുട്ടി, ദാമിനി ധൻരാജ്, പ്രസാദ് കാന്തീരവ, നിതിൻ രാമചന്ദ്ര, രക്ഷിത് കൗപ്പ് എന്നിവർ, പി.ആർ.ഓ: മഞ്ജു ഗോപിനാഥ്, ഡിജിറ്റൽ മാർക്കറ്റിംഗ്‌ ഹെയിൻസ്‌.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടി ഗ്ലിസറിനിടാതെ കരഞ്ഞു, ഈ സിനിമയ്ക്ക് വേണ്ടി; സഹതാരം ഞെട്ടി