Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ആത്മാവിന്','എന്താടാ സജി'ലെ വീഡിയോ സോങ്

'ആത്മാവിന്','എന്താടാ സജി'ലെ വീഡിയോ സോങ്

കെ ആര്‍ അനൂപ്

, തിങ്കള്‍, 20 മാര്‍ച്ച് 2023 (12:59 IST)
കുഞ്ചാക്കോബോബന്‍-ജയസൂര്യ കൂട്ടുകെട്ടില്‍ റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രമാണ് 'എന്താടാ സജി'. ഇപ്പോഴിതാ സിനിമയിലെ 'ആത്മാവിന്' എന്ന് ആരംഭിക്കുന്ന വീഡിയോ സോങ് പുറത്തുവന്നു.വില്യം ഫ്രാന്‍സിസാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.നിത്യാ മാമനാണ് ഗാനം ആലപിച്ചിരിക്കുന്നത്.
ഗോഡ്ഫി ബാബു ആണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. 
 
ജേക്‌സ് ബിജോയി സംഗീതം ഒരുക്കുന്ന ചിത്രത്തിനായി റോബി ഛായാഗ്രാഹണം നിര്‍വഹിക്കുന്നു.സ്വപ്‌നക്കൂട് എന്ന ചിത്രത്തില്‍ തുടങ്ങിയതാണ് ജയസൂര്യ കുഞ്ചാക്കോ ബോബന്‍ കൂട്ടുകെട്ട്. ഗുലുമാല്‍, 101 വെഡ്ഡിംഗ്, സ്‌കൂള്‍ ബസ്, ഷാജഹാനും തുടങ്ങിയ ചിത്രങ്ങളിലും ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു. വീണ്ടും ചാക്കോച്ചനും ജയസൂര്യയും ഒന്നിക്കുമ്പോള്‍ പുതിയ പ്രതീക്ഷകളാണ് ആരാധകര്‍ക്ക്.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുടുംബ പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ മഞ്ജുവാര്യരും സൗബിനും,'വെള്ളരി പട്ടണം' ട്രെയിലര്‍