വിശുദ്ധവാരം പ്രാര്‍ഥനകള്‍ക്കും ആരാധനകള്‍ക്കുമുള്ളതാണ്
വിശുദ്ധവാരം പ്രാര്‍ഥനകള്‍ക്കും ആരാധനകള്‍ക്കുമുള്ളതാണ്
യേശു ക്രിസ്‌തുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ് കൊണ്ടാടുന്ന ഈസ്റ്റര്‍ ദിനം ക്രിസ്ത്യാനികളുടെ പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നാണ്.
അമ്പത് ദിവസം നോമ്പ് ആചരിച്ച ശേഷമാണ് ക്രൈസ്‌തവര്‍ ഈസ്‌റ്റര്‍ ആഘോഷിക്കുന്നത്. അന്നേ ദിവസം പള്ളികളില്‍ പ്രത്യേക കുര്‍ബാനകളും ആരാധനകളും നടക്കും. ഓശാന തിരുന്നാള്‍ മുതലാണ് ക്രൈസ്‌തവരുടെ വിശുദ്ധവാരം ആരംഭിക്കുന്നത്. ഈ ദിവസങ്ങളില്‍ പ്രാര്‍ഥനകള്‍ക്കും ആരാധനകള്‍ക്കുമാണ് വിശ്വാസികള്‍ സമയം ചിലവഴിക്കുന്നത്.
ഈ ആഴ്‌ചകളില്‍ പള്ളികളില്‍ പ്രത്യേക കുര്‍ബാനയും പ്രാര്‍ഥനകളും നടക്കും. വിശ്വാസികള്‍ കുമ്പസാരിച്ച് പാപക്കറകള്‍ കഴുകി കളഞ്ഞ് ദൈവത്തിനോട് കൂടുതല്‍ അടുക്കുകയും ചെയ്യും ഈ സമയം.
ലോകമെമ്പാടുമുള്ള ക്രൈസ്‌തവര്‍ ഈസ്‌റ്റര്‍ ആഘോഷിക്കും. മനുഷ്യവര്‍ഗ്ഗത്തിന്റെ രക്ഷകനായ ക്രിസ്തുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ് ക്രിസ്ത്യന്‍ വിശ്വാസത്തിന്റെ മൂലക്കല്ലാണ്.
ഉയിര്‍പ്പു തിരുനാള്‍ ആചരിക്കുമ്പോള്‍ പാപത്തെ കീഴടക്കി പുതിയ മനുഷ്യനായി ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന വിശ്വാസമാണ് ക്രൈസ്തവര്‍ക്കുള്ളത്.