Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

അങ്ങനെ വിളിക്കുന്നത് സായി പല്ലവിക്ക് ഇഷ്ടമല്ല, എല്ലാത്തിനും കാരണം പ്രേമം?!

'ഞാൻ മല്ലു ഗേൾ അല്ല' - സായി പല്ലവി

അങ്ങനെ വിളിക്കുന്നത് സായി പല്ലവിക്ക് ഇഷ്ടമല്ല, എല്ലാത്തിനും കാരണം പ്രേമം?!
, തിങ്കള്‍, 23 ഒക്‌ടോബര്‍ 2017 (12:44 IST)
അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന നിവിൻ പോളി ചിത്രത്തിൽ മൂന്ന് നായികമാർ ആയിരുന്നു ഉണ്ടായിരുന്നത്. അനുപമ പരമേശ്വരൻ, സായി പല്ലവി, മഡോണ സെബാസ്റ്റ്യൻ. എന്നാൽ കൂട്ടത്തിൽ സായി പല്ലവി അവതരിപ്പിച്ച മലർ മിസ് എന്ന കഥാപാത്രമാണ് ഏറ്റവും അധികം ഹിറ്റായത്. 
 
പ്രേമത്തിലെ മലർ മിസിനു കേരളത്തിൽ മാത്രമല്ല പുറത്തും ആരാധകരുണ്ട്. സായി പല്ലവി അഭിനയിച്ച ഫിദയെന്ന കന്നട ചിത്രവും സൂപ്പർ ഹിറ്റായിരുന്നു. സായി പല്ലവിയെ ഒരു മലയാളി പെൺകുട്ടി ആയിട്ടാണ് തെലുങ്കിലുള്ളവർ കാണുന്നത്. സായി പല്ലവി അഭിനയിച്ച ആദ്യ രണ്ട് ചിത്രവും മലയാളമായിരുന്നു. ഇതുതന്നെയാണ് കാരണവും. 
 
ചില തെലുങ്ക് മാധ്യമങ്ങളിൽ സായി പല്ലവി മലയാളി ആണെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ, താരത്തിനു 'മല്ലു ഗേൾ' എന്ന് കേൾക്കുന്നത് തന്നെ കലിപ്പാണ്. താൻ മലയാളി അല്ലെന്നും കോയമ്പത്തൂരിൽ ജനിച്ച് വളർന്ന തനി തമിഴ്പെൺകുട്ടി ആണെന്നും സായി പല്ലവി പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിട്ടുള്ളതാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മേഘ്നാ രാജും ചിരഞ്ജീവിയും ഇനി വിവാഹ തിരക്കിലേക്ക്