ബിജുമേനോൻ 72 കാരനായ ഗണിത അധ്യാപകനായി എത്തുന്ന ചിത്രമാണ് ആർക്കറിയാം. പാർവ്വതിയും ഷറഫുദ്ദീനും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം ആകർഷകമായ ടൈറ്റിൽ കൊണ്ട് തന്നെ ശ്രദ്ധേയമാകുകയാണ്. ഇത്തരത്തിലൊരു ശീർഷകവും സിനിമയും തമ്മിലുള്ള കണക്ഷൻ വ്യക്തമാക്കുകയാണ് സംവിധായകൻ സാനു ജോൺ.
"ഒരു കാര്യത്തെ കുറിച്ച് യാതൊരു പിടിയുമില്ലാതിരിക്കുമ്പോൾ പറയുന്ന ഒരു വാക്കാണ് ആർക്കറിയാം. ഉത്തരം പ്രതീക്ഷിക്കാത്ത ചോദ്യമെന്ന് വേണമെങ്കിൽ പറയാം"-സാനു ജോൺ പറഞ്ഞു.
പാർവതിയുടെ അച്ഛൻറെ വേഷത്തിലാണ് ബിജു മേനോൻ ഈ ചിത്രത്തിൽ എത്തുന്നത്.സാനു ജോണ്‍ വര്‍ഗീസും രാജേഷ് രവിയും അരുണ്‍ ജനാര്‍ദ്ദനനുമാണ് തിരക്കഥ. കോട്ടയം ഭാഷ ശൈലിയിലായിരുന്നു പാർവതി ഈ ചിത്രത്തിൽ സംസാരിക്കുന്നത്. ജി ശ്രീനിവാസ റെഡ്ഡി ചായാഗ്രഹണവും മഹേഷ് നാരായണന്‍ എഡിറ്റിംഗും നിർവഹിക്കുന്നു. ഒപിഎം സിനിമാസും മൂണ്‍ ഷോട്ട് എന്റര്‍ടെയിന്മെന്റും ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്.