കൊറോണ വ്യാപനവും തുടർന്നുണ്ടായ ലോക്ക് ഡൗണും വലിയ പ്രതിസന്ധിയാണ് സിനിമ മേഖലയ്ക്ക് ഉണ്ടാക്കിയിരിക്കുന്നത്. കൊറോണയ്ക്ക് ശേഷമുള്ള മലയാള സിനിമയുടെ ഭാവിയെ കുറിച്ച് പറയുകയാണ് വിനീത് ശ്രീനിവാസൻ. ചെറിയ ബജറ്റിൽ മികച്ച സിനിമകൾ മലയാളത്തിൽ മുമ്പും പിറന്നിട്ടുണ്ട്. അത് മലയാള സിനിമയുടെ പ്രത്യേകത കൂടിയാണ്. അതുകൊണ്ട് തന്നെ സിനിമ മുന്നോട്ടു തന്നെ പോകുകയും ചെയ്യും. സാഹചര്യം സുരക്ഷിതമാണെന്ന് അറിഞ്ഞാൽ മാത്രമേ തിയേറ്ററുകളിലേക്ക് ആളുകൾ എത്തുകയുള്ളൂ.
മോഹന്‍ലാല്‍ - ജീത്തു ജോസഫ് ചിത്രം ദൃശ്യം 2, ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കുറുപ്പ് എന്നീ സിനിമകൾ തിയേറ്ററുകളിൽ എത്തുന്നതോടെ പ്രേക്ഷകർ തിയേറ്ററുകളിലേക്ക് എത്തുമെന്നാണ് കരുതുന്നത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് വിനീത് ശ്രീനിവാസൻ മനസ്സുതുറന്നത്. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്കുശേഷം ദൃശ്യം 2 ചിത്രീകരണം ആരംഭിക്കും.