സന്തോഷ് പണ്ഡിറ്റിനോടാണ് ഏറ്റവും കൂടുതൽ കടപ്പാടുള്ളത് ; മനസ്സു തുറന്ന് ഗ്രേസ് ആന്റണി
തന്റെ അഭിനയജീവിതത്തിലെ ആദ്യ ബ്രേക്കിന് എന്നും കടപ്പെട്ടിരിക്കുന്നത് സന്തോഷ് പണ്ഡിറ്റിനോടാണെന്ന് ഗ്രേസ് പറയുന്നു.
മലയാളികളുടെ മനസ്സിൽ പ്രത്യേക സ്ഥാനമാണ് ഇപ്പോൾ ഗ്രേസ് ആന്റണിക്ക്. കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയിൽ സിമി മോൾ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചിരുന്നത്. തമാശ എന്ന ചിത്രം അതിവിജയകരമായി തിയേറ്ററിൽ ഓടിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ഗ്രേസ് ആന്റണി എന്ന പേര് ആദ്യം കേൾക്കുമ്പോൾ പ്രേക്ഷകർക്ക് ഓർമ്മ വരുന്നത് ഹാപ്പി വെഡ്ഡിങ്ങിലെ ടീനയെയാണ്. അതിൽ 'രാത്രി ശുഭരാത്രി' എന്ന പാട്ട് പാടി പ്രേക്ഷകരുടെ നെഞ്ചിൽ ഇടം നേടിയതാണ് താരം.
ഹാപ്പി വെഡ്ഡിങ്ങ് എന്ന ചിത്രത്തില്‍ സീനിയേഴ്സിനെ ഞെട്ടിച്ച് നിര്‍ത്താതെ പാട്ടു പാടിയ ആ പെണ്‍കുട്ടി പിന്നീട് ജോര്‍ജേട്ടന്‍സ് പൂരം, ലക്ഷ്യം എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചുവെങ്കിലും പ്രേക്ഷകര്‍ക്ക് പരിചയം ആ പാട്ടുകാരിയെ തന്നെയായിരുന്നു.
തന്റെ അഭിനയജീവിതത്തിലെ ആദ്യ ബ്രേക്കിന് എന്നും കടപ്പെട്ടിരിക്കുന്നത് സന്തോഷ് പണ്ഡിറ്റിനോടാണെന്ന് ഗ്രേസ് പറയുന്നു. ഒത്തിരിപേര്‍ കളിയാക്കുന്നുണ്ടെങ്കിലും തനിക്ക് എന്നും സന്തോഷ് പണ്ഡിറ്റിനോട് ഒരു സ്‌നേഹമുണ്ടെന്നും കരിയറിലെ ആദ്യ ബ്രേക്കിന് അദ്ദേഹത്തോട് താന്‍ കടപ്പെട്ടിരിക്കുന്നുവെന്നുമാണ് ഗ്രേസ് പറഞ്ഞത്.
ഒമര്‍ ലുലു ചിത്രം ‘ഹാപ്പി വെഡ്ഡിംഗി’ലൂടെയാണ് ഗ്രേസ് ശ്രദ്ധേയയായത്. ചിത്രത്തിലെ റാഗിങ് രംഗത്ത് സന്തോഷ് പണ്ഡിറ്റിന്റെ ‘രാത്രി ശുഭരാത്രി…’ എന്ന ഗാനം ആസ്വദിച്ചു പാടുന്നത് ഏറെ ഹിറ്റായിരുന്നു.