Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ബാങ്കുകളിൽ 38,147 ഒഴിവുകൾ: ഉടൻ നിയമനമെന്ന് കേന്ദ്രസർക്കാർ പാർലമെൻ്റിൽ

ബാങ്കുകളിൽ 38,147 ഒഴിവുകൾ: ഉടൻ നിയമനമെന്ന് കേന്ദ്രസർക്കാർ പാർലമെൻ്റിൽ
, വ്യാഴം, 28 ജൂലൈ 2022 (19:58 IST)
രാജ്യത്തെ പൊതുമേഖല ബാങ്കുകളിൽ 38,147 ഒഴിവുകൾ ഉള്ളതായി കേന്ദ്രസർക്കാർ പാർലമെൻ്റിൽ. ജൂലൈ ഒന്ന് വരെയുള്ള കണക്ക് പ്രകാരം ക്ലർക്ക്,ഓഫീസർ തസ്തികകളിലേക്കാണ് ഈ ഒഴിവുകൾ. എസ്ബിഐയിലാണ് ഏറ്റവും കൂടുതൽ ഒഴിവുകൾ.
 
6500 ന് മുകളിൽ ഒഴിവുകളാണ് എസ്ബിഐയ്ക്ക്കുള്ളത് പഞ്ചാബ് നാഷണൽ ബാങ്കിൽ ഏകദേശം 6,000 ഒഴിവുകളാണ് ഉള്ളത്.ബാങ്ക് ഓഫ് ഇന്ത്യ,ബാങ്ക് ഓഫ് മഹാരാഷ്ട്ര,സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ,കാനറ ബാങ്ക്,ഇന്ത്യൻ ബാങ്ക്,യൂക്കോ ബാങ്ക്,യൂണിയൻ ബാങ്ക് എന്നിവിടങ്ങളിലെല്ലാം ഒഴിവുകളുണ്ട്. ഒഴിവുകൾ നികത്തുന്നതിനായി ബാങ്കുകൾ നടപടി സ്വീകരിച്ചുകൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി ഭഗവത് കരാട്ട് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചരിത്രത്തിലാദ്യമായി ഫെയ്സ്ബുക്കിൻ്റെ വരുമാനത്തിൽ ഇടിവ്, ജീവനക്കാരെ പിരിച്ചുവിടാം എന്ന സൂചന നൽകി സക്കർബർഗ്