സംസ്ഥാന തെരഞ്ഞെടുപ്പുകള്‍ കേന്ദ്രബജറ്റിന് തടസമല്ല; ബജറ്റ് വോട്ടര്‍മാരെ സ്വാധീനിക്കില്ലെന്നും സുപ്രീംകോടതി
സംസ്ഥാന തെരഞ്ഞെടുപ്പുകള്‍ കേന്ദ്രബജറ്റിന് തടസമല്ല
നിയമസഭ തെരഞ്ഞെടുപ്പ് ഉള്ളതിനാല്‍ പൊതുബജറ്റ് മാറ്റിവെക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് നിര്‍ദ്ദേശിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ഫെബ്രുവരി ഒന്നിനാണ് കേന്ദ്രബജറ്റ്. എന്നാല്‍, തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട പദ്ധതികളൊന്നും ബജറ്റില്‍ ഉണ്ടാകാന്‍ പാടില്ലെന്ന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.
പൊതുബജറ്റ് സംസ്ഥാനങ്ങളിലെ വോട്ടര്‍മാരെയൊന്നും സ്വാധീനിക്കുമെന്നതിനു വ്യക്തമായ തെളിവുകളൊന്നും തന്നെയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് ജെ എസ് കേഹാര്‍ അധ്യക്ഷനായ ബെഞ്ച് ഹര്‍ജി തള്ളിയത്.
ബജറ്റ് ഏപ്രില്‍ ഒന്നിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് എം എല്‍ ശര്‍മ്മയെന്ന അഭിഭാഷകനാണ് കോടതിയെ സമീപിച്ചത്.