Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

വിവാഹ ജീവിതം സുരഭിലമാകാൻ ജാതകം നോക്കണമെന്നുണ്ടോ?

വിവാഹ ജീവിതം സുരഭിലമാകാൻ ജാതകം നോക്കണമെന്നുണ്ടോ?

ഗോൾഡ ഡിസൂസ

, ശനി, 16 നവം‌ബര്‍ 2019 (18:35 IST)
ജനനസമയത്തെ ഗ്രഹസ്ഥിതി അടിസ്ഥാനമാക്കി എഴുതുന്ന ജീവിത ഫലകമാണ് ജാതകം. ഭാരതീയ ജ്യോതിഷത്തെയാണ് ജാതകത്തിന് ആധാരമായി കണക്കാക്കുന്നത്. മുജ്ജന്മ കര്‍മം അനുസരിച്ച് ജനനം മുതല്‍ മരണം വരെ അനുഭവിക്കുന്ന ഫലങ്ങള്‍ മുഴുവന്‍ ജാതകം കൊണ്ട് അറിയാന്‍ കഴിയുമെന്നാണ് ജ്യോതിഷത്തില്‍ പറയുന്നത്. 
 
ഹിന്ദു വിവാഹങ്ങളില്‍ പ്രധാനപ്പെട്ട കാര്യമായിട്ടാണ് ജാതകത്തെ കണക്കാക്കുന്നത്. വൈവാഹിക ജീവിതത്തിനുള്ള ആദ്യ പടിയായാണ് ജാതകം നോക്കുന്നതെന്ന് ജ്യോതിഷികള്‍ അഭിപ്രായപ്പെടുന്നു. വരന്‍റെയും വധുവിന്റെയും ജാതകം തമ്മില്‍ നല്ല രീതിയില്‍ ചേരുന്നുവെങ്കില്‍ ദീര്‍ഘായുസ്സുള്ള ദാമ്പത്യം ഉണ്ടാകുമെന്നാണ് വിശ്വാസം. ഗ്രഹങ്ങളുടെ പരിക്രമണ ദിശയില്‍ നിന്നാണ് ജ്യോതിഷികള്‍ ജാതകം നോക്കുന്നത്. 
 
ഗ്രഹങ്ങളുടെ തിരിയല്‍ അനുസരിച്ചായിരിക്കും വ്യക്തിപരമായ പ്രത്യേകതകള്‍ വെളിപ്പെടുന്നത്. ഇതിനാല്‍ ദമ്പതികള്‍ ഒന്നിച്ചു കഴിയുമ്പോള്‍ പങ്കാളിയുടെ ജീവിതത്തില്‍ അവരുടെ നക്ഷത്രങ്ങളും ഗ്രഹങ്ങളും സ്വാധീനം ചെലുത്തും. ഇതാണ് രണ്ടു പേരുടെയും നക്ഷത്ര പൊരുത്തം നോക്കുന്നത്. 
 
ജാതകങ്ങള്‍ ഒത്തുനോക്കുന്നതിന് എട്ട് ഗുണങ്ങളാണുള്ളത്. വര്‍ണ്ണം, വശ്യം, താര, യോനി, ഗൃഹ മൈത്രി, ഗണം, ബാകൂത്, നാഡി എന്നിവയാണ് എട്ട് ഗുണങ്ങള്‍. ഓരോ ഗുണത്തിനും ഒരു വിലയുണ്ട്. ഇവയുടെ എല്ലാം കൂടി ആകെ മൂല്യം എന്നത് 36 ആണ്. പൊരുത്തത്തില്‍ 18 എങ്കിലും ലഭിച്ചാല്‍ സന്തുഷ്ടമായ ദാമ്പത്യമായിരിക്കും എന്നാണ് വിശ്വാസം. 
 
യോജിച്ച മൂല്യം 27 ന് മുകളിലാണെങ്കില്‍ ഏറ്റവും അനുയോജ്യമായ ജാതകപ്പൊരുത്തമാണ്. 18 ല്‍ താഴെയാണെങ്കില്‍ ആ വിവാഹം ശുപാര്‍ശ ചെയ്യില്ല. ജാതകം നോക്കുന്നതിലൂടെ പങ്കാളിയുടെ സ്വഭാവം മനസിലാക്കാന്‍ കഴിയുമെന്നാണ് ജ്യോതിഷികള്‍ പറയുന്നത്.  
 
പ്രണയ വിവാഹങ്ങള്‍ വര്‍ദ്ധിച്ചതോടെ ജാതകം മുഖവിലയ്ക്ക് എടുക്കാത്തവരാണ് പുതു തലമുറ. നല്ലൊരു മനുഷ്യനായിരിക്കുക എന്നതാണ് ഏറ്റവും വലിയ കാര്യമെന്നാണ് ജ്യോതിഷികള്‍ പറയുന്നത്. അദ്ധ്വാനം, ആത്മാര്‍ത്ഥത, വിട്ടുവീഴ്ച, സഹിഷ്ണുത, അഹന്തയില്ലായ്മ എന്നിവ ഒരു വിവാഹ ബന്ധത്തെ വിജയത്തിലെത്തിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രത്നം ധരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം?