നെഗറ്റീവ് ഏനര്‍ജിയല്ല, ജീവിത പ്രശ്‌നങ്ങള്‍ക്ക് കാരണം ഇവനാണ്
ജീവിത പ്രശ്‌നങ്ങള്‍ക്ക് കാരണം ഈ വില്ലനാണ്
ജീവിത പ്രശ്‌നങ്ങള്‍ സമയദോഷം കൊണ്ടാണോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കുക എന്നത് വിഷമം പിടിച്ച പണിയാണ്. എല്ലാ കാര്യത്തിലും മിതത്വം പുലർത്താൻ ശ്രമിക്കുകയാണ് നാം വേണ്ടത്. ചെയ്യേണ്ട കാര്യങ്ങള്‍ അപ്പപ്പോള്‍ ചെയ്യാത്തതാണ് മിക്ക പ്രശ്‌നങ്ങള്‍ക്കും കാരണം.
ഓഫിസിലായാലും കുടുംബത്തിലായാലും ഉത്തരവാദിത്വം നിര്‍വഹിക്കണം. മറ്റുള്ളവരെ നമ്മുടെ കാര്യങ്ങള്‍ ചെയ്യാന്‍ ഏല്‍പ്പിക്കുന്നത് തിരിച്ചടിയുണ്ടാക്കും. ആരോഗ്യ കാര്യങ്ങളില്‍വരെ ഇക്കാര്യം ശ്രദ്ധിക്കണം. എല്ലാവരെയും തൃപ്തിപ്പെടുത്താൻ ശ്രമിച്ചാൽ നമ്മൾ ജീവിതത്തിൽ പരാജിതരാകുമെന്ന കാര്യം മറക്കരുത്.
സമയദോഷം കൊണ്ടല്ല മിക്ക പ്രശ്‌നങ്ങളുമുണ്ടാകുന്നത്. മറ്റുള്ളവരോട് അമിതമായി സ്നേഹം കാണിക്കുകയും അവരുമായി നമ്മുടെ പ്രശ്‌നങ്ങള്‍ കൂടുതലായി പങ്കുവയ്‌ക്കുകയും ചെയ്‌താല്‍ തല്‍ക്കാലം ആശ്വാസം തോന്നുമെങ്കിലും പിന്നീട് തിരിച്ചടിയുണ്ടാക്കും. ഇതു മുഖേനെയുണ്ടാകുന്ന പ്രശ്‌നങ്ങളെയും നമ്മള്‍ സമയദോഷവുമായി ബന്ധപ്പെടുത്തുകയും ചെയ്യും.
ആദ്യം പരിചയപ്പെട്ടു കഴിയുമ്പോൾത്തന്നെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും തുറന്നുപറഞ്ഞു പ്രീതി പ്രകടിപ്പിക്കാൻ ശ്രമിക്കും. പിന്നീട് അതും അപകടമായിത്തീരും. എല്ലാ കാര്യത്തിലും മിതത്വം പുലർത്താൻ ശ്രമിക്കുകയാണ് ആദ്യം തന്നെ പഠിക്കേണ്ടത്.