വിശ്വാസങ്ങളുടെ നാടായ ഇന്ത്യയില്‍ വിവിധ തരത്തിലുള്ള ജാതിയും മതവുമുണ്ട്. ചെറുതും വലുതമായ ആരാധനകളില്‍ ഏര്‍പ്പെടുന്നവരാണ് ഭൂരിഭാഗം പേരുമെങ്കിലും അന്ധവിശ്വാസങ്ങള്‍ക്ക് ഇന്നും യാതൊരു കുറവുമില്ല.
അന്നും ഇന്നും ഉള്‍ക്കൊള്ളാന്‍ സാധിക്കാത്ത ഒരു വിശ്വാസമാണ് മരണാനന്തര ജന്മം ഉണ്ട് എന്നത്. ജ്യോതിഷത്തിൽ പോലും ഇതിന് അനുകൂലമായ തെളിവുകളാണുള്ളത്. ഹിന്ദു മതത്തിനൊപ്പം ബുദ്ധ മതത്തിലും ഈ വിശ്വാസം നിലനിൽക്കുന്നുണ്ട്.
ഈ ജന്മത്തില്‍ നമുക്ക് ഒപ്പമുള്ളവര്‍ അടുത്ത ജന്മത്തിലും നമ്മുടെ ജീവിതത്തില്‍ ഉണ്ടാകുമെന്നാണ് വിശ്വാസം. ഇപ്പോഴത്തെ ബന്ധുക്കൾ സുഹൃത്തുക്കളോ ഗുരുനാഥന്മാരോ ഒക്കെ ആയി മാറാം. സുഹൃത്തുക്കള്‍ രക്ഷിതാക്കളോ പങ്കാളിയോ ആയും മാറാം എന്നും വിശ്വസിക്കപ്പെടുന്നു.
പൂർവ്വജന്മത്തിലെ കര്‍മ്മങ്ങളുടെ അടിസ്ഥാനത്തിലുള്ള ജീവിതാനുഭവങ്ങൾക്ക് അനുയോജ്യമായ ഗ്രഹനിലയുള്ള നേരത്താണ് ഓരോരുത്തരും ജനിക്കുന്നതെന്നും ആചാര്യന്മാര്‍ പറയുന്നു. വരും ജന്മത്തില്‍ നല്ല ജീവിത സാഹചര്യം ലഭിക്കാന്‍ ഈ ജീവിതത്തില്‍ നല്ലത് ചെയ്യണമെന്നാണ് വിശ്വാസം.